നാടിന്റെ പുരോഗതിക്ക് രോഗപ്രതിരോധ ശേഷിയുളള സമൂഹത്തെ വാര്‍ത്തെടുക്കാനുളള പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്റിലേഷന്‍സ് വകുപ്പും ആരോഗ്യ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടത്തിയ ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. രോഗാതുരമായ സമൂഹം രാജ്യത്തെ മുന്നോട്ട് നയിക്കില്ല. വ്യായാമവും ആരോഗ്യമുളള ഭക്ഷണശീലവും കുറയുന്നത് ആശങ്കാജനകമാണ്. ഇതിനിടയില്‍ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ പോലെയുളള ആരോഗ്യരക്ഷ പരിപാടികള്‍ക്കെതിരെ ആശങ്ക ജനിപ്പിക്കുന്ന വിധം പ്രചരണങ്ങള്‍ നടത്തുന്നത് ആശാസ്യകരമല്ല. ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യമാണ് -അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്കായാണ് സെമിനാര്‍ നടത്തിയത്.
കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ പി.എന്‍ വിദ്യാധരന് സെമിനാര്‍ നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സ്വാഗതവും സീനിയര്‍ ക്ലര്‍ക്ക് വിനു കെ ഉതുപ്പ് നന്ദിയും പറഞ്ഞു.
