ജില്ലയില്‍ ബുധനാഴ്ച 625 പേര്‍ രോഗമുക്തി നേടി. 551 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ മുണ്ടയ്ക്കല്‍, കുരീപ്പുഴ, മതിലില്‍, നീരാവില്‍, പള്ളിത്തോട്ടം ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പനയം, തൃക്കോവില്‍വട്ടം, പെരിനാട്, തൃക്കരുവ, കുണ്ടറ, പ•ന, ക്ലാപ്പന, വെട്ടിക്കവല, തേവലക്കര, ചിതറ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം മൂലം 527 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോര്‍പ്പറേഷന്‍ പരിധിയില്‍ 184 രോഗബാധിതരാണുള്ളത്. മുണ്ടയ്ക്കല്‍-29, കുരീപ്പുഴ-21, മതിലില്‍-17, നീരാവില്‍, പള്ളിത്തോട്ടം ഭാഗങ്ങളില്‍ 10 വീതവും കുപ്പണ, കടവൂര്‍, കോട്ടയ്ക്കകം, വാടി എന്നിവിടങ്ങളില്‍ ആറുവീതവും അഞ്ചാലുംമൂട്, കാവനാട്, തങ്കശ്ശേരി, മുരുന്തല്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും കാങ്കത്ത്മുക്ക്, തിരുമുല്ലാവാരം, തെക്കേവിള, വടക്കേവിള, പട്ടത്താനം, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-25, കൊട്ടാരക്കര-5, പുനലൂര്‍-5, പരവൂര്‍-2 എന്നിങ്ങനെയാണ് രോധബാധിരുടെ കണക്ക്.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ പനയം-29, തൃക്കോവില്‍വട്ടം, പെരിനാട് ഭാഗങ്ങളില്‍ 25 വീതവും തൃക്കരുവ-22, കുണ്ടറ-20, പ•ന-18, ക്ലാപ്പന-14, വെട്ടിക്കവല, തേവലക്കര, ചിതറ എന്നിവിടങ്ങളില്‍ 11 വീതവും കൊറ്റങ്കര, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ ഒന്‍പത് വീതവും, കിഴക്കേ കല്ലട, വിളക്കുടി പ്രദേശങ്ങളില്‍ എട്ടു വീതവും അലയമണ്‍, പേരയം എന്നിവിടങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, ആദിച്ചനല്ലൂര്‍, ആലപ്പാട്, കരവാളൂര്‍, ചവറ, തലവൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ നാലുവീതവും ഇടമുളയ്ക്കല്‍, എഴുകോണ്‍, ഓച്ചിറ, കുന്നത്തൂര്‍, ചാത്തന്നൂര്‍, തൊടിയൂര്‍, നെടുമ്പന, പവിത്രേശ്വരം, മൈനാഗപ്പള്ളി, മൈലം, തെ•ല എന്നവിടങ്ങളില്‍ മൂന്നുവീതവും രോഗബാധിതരാണുള്ളത്.
കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ(80) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
