പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 106.99 മീറ്റർ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും ഡാമിന്റെ മൂന്ന് ഷട്ടറുകൾ 0.75 സെന്റീമീറ്റർ അളവിൽ തുറന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശമുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പ് 108.204 മീറ്ററാണ്.