തൃശ്ശൂർ : ജില്ലയിൽ ഇന്ന് 867 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. 25233 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 15506 പേർ രോഗമുക്തരായി.
ഇന്ന് സ്ഥിരീകരിച്ച 865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യാ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ – 24, വലപ്പാട് ബീച്ച് ക്ലസ്റ്റർ-7, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-3, ചേറ്റുവ ഹാർബർ ക്ലസ്റ്റർ-2, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ-1, എലൈറ്റ് ഹോസ്പിറ്റൽ (ആരോഗ്യപ്രവർത്തകർ) ക്ലസ്റ്റർ-1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1.മറ്റ് സമ്പർക്ക കേസുകൾ 821. ആരോഗ്യ പ്രവർത്തകർ-3, ഫ്രണ്ട് ലൈൻ വർക്കർ-1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ രണ്ട് പേർ.
714 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 249 പേർ ആശുപത്രിയിലും 465 പേർ വീടുകളിലുമാണ്. 3081 പേർക്ക് ആന്റിജൻ പരിശോധന നടത്തി. 3637 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 206013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.