എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയ്ക്ക് 2012 മാര്‍ച്ച് മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവരും പരാജയപ്പെട്ടവരുമായ പരീക്ഷാര്‍ഥികള്‍ക്കും 2018 ഫെബ്രുവരിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സ്‌കൂള്‍ ഗോയിങ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്കുമായി മാര്‍ച്ച് 27 ന് പി.എം.ജി സ്‌കൂളില്‍ പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ സെന്ററില്‍ ലഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.