കൊല്ലം ജില്ലയില്‍ ഇന്ന് 718 പേര്‍ രോഗമുക്തരായി. 656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 651 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷൻ-51 തൃക്കരുവ-26, കുലശേഖരപുരം-23, മയ്യനാട്-19, ക്ലാപ്പന-17, ആലപ്പാട്, ചിതറ പ്രദേശങ്ങളില്‍ 14 വീതവും കുളത്തൂപ്പുഴ-13, കല്ലുവാതുക്കല്‍, പേരയം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 11 വീതവും പെരിനാട്-10, ഇടമുളയ്ക്കല്‍, നീണ്ടകര ഭാഗങ്ങളില്‍ ഒന്‍പത് വീതവും ഉമ്മന്നൂര്‍, വെട്ടിക്കവല, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ എട്ടു വീതവും കടയ്ക്കല്‍, കരവാളൂര്‍, കുളക്കട, പട്ടാഴി, പവിത്രേശ്വരം ഭാഗങ്ങളില്‍ ഏഴുവീതവും ഇട്ടിവ, എഴുകോണ്‍, കുമ്മിള്‍, പടിഞ്ഞാറേ കല്ലട,പന്മന എന്നിവിടങ്ങളില്‍ ആറു വീതവും അഞ്ചല്‍, ആദിച്ചനല്ലൂര്‍, പത്തനാപുരം, എന്നിവിടങ്ങില്‍ അഞ്ചുവീതവും ഓച്ചിറ, ചവറ, തേവലക്കര, നിലമേല്‍, പിറവന്തൂര്‍, വെളനല്ലൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും ആര്യങ്കാവ്, കിഴക്കേ കല്ലട, കരീപ്ര, പോരുവഴി, മൈലം, വിളക്കുടി പ്രദേശങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-15, പരവൂര്‍-13, കൊട്ടാരക്കര-7, പുനലൂര്‍-5 എന്നിങ്ങനെയാണ് രോഗബാധിതർ .വെളളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍(75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിളള(90), പാലത്തറ സ്വദേശി ഷാഹുദീന്‍(64) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
