മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷൻ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആൻഡ്രോയിഡ് ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വിവിധ നോളജ് സെന്ററുകളിൽ അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക്, ഡിഗ്രി, എം.സി.എ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും കെൽട്രോൺ നോളജ് സെന്റർ, എറണാകുളം(കത്രിക്കടവ്) എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ 8943569054.
