കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളേജ് ആശുപത്രി വികസന സമതിയുടെ കീഴിൽ പ്ലംബർ തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് ആശുപത്രിയിൽ മാർച്ച് 27-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഇന്റർവ്യുവിന് ഹാജരാവുന്നവർ രാവിലെ 11 നും 12 നും ഇടയ്ക്ക് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 0484 2777489, 2776043. ഐ.റ്റി.ഐ, യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്, പ്രതിദിന വേതനം 385 രൂപ. പ്രായപരിധി 18 നും 56 വയസിനും ഇടയ്ക്ക്.