കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2018-19 സാമ്പത്തിക വർഷത്തേക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഒരു ഒഴിവ്, യോഗ്യത എം.ബി.ബി.എസ് പ്രതിമാസ വേതനം 40,950 രൂപ. ഡെന്റൽ സർജൻ ഒരു ഒഴിവ്, യോഗ്യത ബി.ഡി.എസ് പ്രതിമാസ വേതനം 30,000 രൂപ. ഡെന്റൽ ഹൈജീനിസ്റ്റ് ഒരു ഒഴിവ് യോഗ്യത ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് പ്രതിമാസ വേതനം 18,000 രൂപ. ജൂനിയർ റിസർച്ച് ഫെലോ നാല് ഒഴിവ്. യോഗ്യത പി.ജി (ആയുർവേദം) (റിസർച്ച് ജോലിയിൽ പ്രവൃത്തി പരിചയം അഭികാമ്യം) പ്രതിമാസ വേതനം 25,000 രൂപ. യോഗ ആന്റ് നാച്യുറോപ്പതി ടെക്നീഷ്യൻ ഒരു ഒഴിവ്. യോഗ്യത ബി.എ.എം.എസ് പ്രതിമാസ വേതനം 15,000 രൂപ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ രണ്ട് ഒഴിവ് യോഗ്യത ഹയർ സെക്കൻഡറി കമ്പ്യൂട്ടർ പരിജ്ഞാനം. പ്രതിമാസ വേതനം 15000 രൂപ.
താത്പര്യമുളള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ ആറിന് രാവിലെ 11-ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
