കൊച്ചി: 2017-18 വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് 2018 ഏപ്രിൽ ഒന്നു മുതൽ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തിൽ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനം നടത്തും. 2017 ലെ ഒന്നാം വർഷ പരീക്ഷയിലും 2017 ഡിസംബർ മാസത്തിലെ രണ്ടാം വർഷ അർദ്ധ വാർഷിക പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചവരും, 2018 ലെ എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുളളവരുമായ പട്ടികവർഗ വിദ്യാർഥികൾ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം (പിൻകോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, മേൽ പരാമർശിച്ച പരീക്ഷകളുടെ റിസൾട്ട്, ജാതി, വരുമാനം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ മാർച്ച് 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടിക വർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ 686669 വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2814957.