കൊച്ചി: സ്റ്റേഷനറി വകുപ്പിന്റെ ആധുനികവത്കരണവും കാര്യക്ഷമതയും ലക്ഷ്യമാക്കി ടേംസ് (ടോട്ടൽ എന്റർപ്രൈസ് റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ്വെയറിന്റെ കൺസ്യൂമർ ലോഗിൻ മൊഡ്യൂൾ http://stationery.kerala.gov.in വിലാസത്തിൽ ലഭ്യമാണ്. സ്റ്റേഷനറി വിതരണ കാർഡ് അനുവദിച്ചിട്ടുളള എല്ലാ ഗവ:ഓഫീസുകളും മേൽപ്പറഞ്ഞ വിലാസത്തിൽ ലോഗിൻ ചെയ്ത് ഓഫീസിന്റെ വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തണം. 2018-19 സാമ്പത്തിക വർഷം മുതൽ സ്റ്റേഷനറി സാധനങ്ങൾ ഓൺലൈൻ മുഖേന അപേക്ഷിക്കുന്നതിനുളള സംവിധാനം നിലവിൽ വരുന്നതിനാൽ മാർച്ച് 31-ന് മുമ്പ് ലോഗിൻ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തി അംഗീകാരത്തിനായി സമർപ്പിക്കണം. ലോഗിൻ ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് http://stationery.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ എറണാകുളം മേഖലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ 0484-2422630 ഇ-മെയിൽ acsekm@gmail.com
വിവരങ്ങൾ യഥാസമയം സമർപ്പിക്കാത്ത ഓഫീസുകൾക്കുളള സ്റ്റേഷനറി വിതരണത്തിൽ തടസങ്ങളുണ്ടാകാൻ സാദ്ധ്യതയുളളതിനാൽ മാർച്ച് 31 നു മുമ്പ് ബന്ധപ്പെട്ട ഓഫീസുകൾ ലോഗിൻ പ്രക്രിയ പൂർത്തീകരിക്കേണ്ടതാണ്.