കൊല്ലം‍ ജില്ലയില് ഇന്ന് (ഒക്‌ടോബര്‍ 18) 640 പേര്‍ രോഗമുക്തരായി. 540 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, തിരുമുല്ലാവാരം, ശക്തികുളങ്ങര ഭാഗങ്ങളിലും മുന്‍സിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കൊറ്റങ്കര, തേവലക്കര, തെക്കുംഭാഗം, മൈനാഗപ്പള്ളി, പേരയം, നീണ്ടകര, വെളിയം, ചവറ, തഴവ, ആദിച്ചനല്ലൂര്‍, അഞ്ചല്‍ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടതലുള്ളത്.
ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും  സമ്പര്‍ക്കം വഴി 537 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 142 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-12, തിരുമുല്ലാവാരം, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ 11 വീതവും കല്ലുംതാഴം, കാവനാട്, താമരക്കുളം, മങ്ങാട് ഭാഗങ്ങളില്‍ എട്ടു വീതവും തേവള്ളി-6, തങ്കശ്ശേരി-5, ഇരവിപുരം, കരിക്കോട്, പോര്‍ട്ട് ഫിഷര്‍മെന്‍ കോളനി, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ നാലു വീതവും ഉളിയക്കോവില്‍, കിളികൊല്ലൂര്‍, തൃക്കടവൂര്‍, വടക്കേവിള, വാളത്തുംഗല്‍ ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.