കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം hod.ce@rit.ac.in, hod.eee@rit.ac.in, hod.me@rit.ac.in എന്നീ ഇ- മെയിൽ വിലാസങ്ങളിലേക്ക് ഒക്ടോബർ 22 ന് വൈകുന്നേരം നാലിനകം അയക്കണം.
കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.