പാലക്കാട്: കോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാമ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പരിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍, ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസ് എന്നിവ സംയുക്തമായാണ് ക്യാമ്പയിന്‍ നടത്തുന്നത്. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. പ്രസന്നകുമാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ കുട്ടികള്‍, കാണാതായ കുട്ടികള്‍, അതിഥി തൊഴിലാളികള്‍ എന്നിവരെക്കുറിച്ച് വനിത ശിശുവികസന വകുപ്പ്,  ചൈല്‍ഡ് ലൈന്‍ അകത്തേത്തറ നന്മ, ധോണി ലീഡ്  കോളേജ് എന്നിവയുടെ  സഹായത്തോടെ സര്‍വേ നടത്തും.

ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ധര്‍മ്മലശ്രീ, യു.എന്‍ മനുഷ്യക്കടത്ത് വിരുദ്ധ സെല്‍ നോഡല്‍ ഓഫീസര്‍ മുന്‍ ഡി.ജി.പി.യുമായ ഡോ. പി.എം. നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാസ് , സെക്രട്ടറി ആര്‍.കലാറാണി, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി, ജില്ലാ ശിശുക്ഷേമ സമിതി അംഗം അപര്‍ണ നായര്‍, സാമൂഹികനീതി ബോര്‍ഡ് കൗണ്‍സിലര്‍ എ. മധു , ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ ബിജോ ബേബി, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വിശ്വാസ് വൈസ് പ്രസിഡന്റ് എസ്.ശാന്ത ദേവി,  ട്രഷറര്‍ ബി. ജയരാജ്, ദീപ ജയപ്രകാശ്, എന്‍. രാഖി,  ഡി.വൈ.എസ്.പി. ശശികുമാര്‍, വിഷ്ണു പ്രദീപ്,  ഡോ. തോമസ് ജോര്‍ജ് , പി. മീര, എം. സുരേഷ്, കെ.ജയകുമാര്‍, എം. ഭവദാസ് എന്നിവര്‍ പങ്കെടുത്തു.