പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന, ജനകീയമായ ആദ്യത്തെ നിയമസഭാ ലൈബ്രറിയാണ് കേരള നിയമസഭയുടേതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര പുസത്‌കോത്സവം സംഘടിപ്പിക്കുന്നതിലൂടെ വായനയുടെ ജനാധിപത്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ജനുവരി 10ന് രാവിലെ 11ന് സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ…

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. 60 വയസും അതിനുമുകളിലും…

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. മന്ത്രിയുടെ കാലിന് പരിക്കേറ്റതിനാൽ ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

തൈക്കാട് കൃഷ്ണ ബിൽഡിംഗ്‌സിൽ പ്രവർത്തിച്ചു വന്നിരുന്ന ട്രഷറി ഡയറക്ടറേറ്റ് പട്ടത്തുള്ള പുതിയ മന്ദിരത്തിലേക്ക് മാറി ജനുവരി ഒമ്പതു മുതൽ പ്രവർത്തനമാരംഭിക്കും. ട്രഷറി ഡയറക്ടറേറ്റിലേക്കുള്ള കത്തുകൾ/ തപാലുകൾ ട്രഷറി ഡയറക്ടറേറ്റ്, മിൽമ ഭവനു സമീപം പട്ടം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം…

6.12.2022 ലെ 49-ാം നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് മേയിൽ നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന്…

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15 (3), 18 എന്നീ…

പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിൽ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 9048695499.

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 29നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മാധ്യമ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. സർവകലാശാലാ ക്യാംപസുകൾ, കോളജുകൾ, ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജേണലിസം വിദ്യാർഥികൾക്കു…

വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31.08.2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31.03.2016 വരെയും സഹകരണ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി (സ.ഉ.(പി) നം.296/2022/RD, തീയതി 3.12.2022). 30.12.2022…