കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ഡിസംബർ 27, 28, 29 തീയതികളിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസുകളിലും www.ceikerala.gov.in ലും ലഭ്യമാണ്.

ആസാദി കാ അമൃത് മഹോത്സവ്'-ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന 'കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023' ന്റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് നൽകുന്ന  'നിയമസഭാ…

സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി…

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ്  മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന്…

കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്ക് കരാടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി. ദർഘാസ് വിൽക്കുന്ന തീയതി ജനുവരി 23…

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഡിസംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക്…

സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ അംഗങ്ങളുടെ ആകസ്മിക ഒഴിവ് മൂലം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക 6 ന് പ്രസിദ്ധീകരിക്കും. അന്നു മുതൽ 21 വരെ പേര്…

തിരുവനന്തപുരം ടാക്‌സ് ടവറിൽ നിന്നും 2 കി.മി. പരിധിയിൽ തമ്പാനൂർ, തൈക്കാട്, വഴുതയ്ക്കാട്, ജഗതി, പൂജപ്പുര, കൈമനം, കരമന എന്നീ സ്ഥലങ്ങളിൽ) ഓഫീസ് പ്രവർത്തിക്കുന്നതിന് 6000 sq. ft. കുറയാത്ത കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ളവർ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സഹായ ഉപകരണങ്ങളെക്കുറിച്ചും അവ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഭിന്നശേഷിക്കാരെ ബോധവത്കരിക്കാൻ മൂല്യനിർണയം സംഘടിപ്പിക്കുന്നു. നിഷ് നിയമിച്ച അസിസ്റ്റീവ് ടെക്‌നോളജി വിദഗ്ധരായിരിക്കും ഭിന്നശേഷിക്കാരെ സഹായിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും 2 മുതൽ 5 വരെയായിരിക്കും മൂല്യനിർണ്ണയം.…

കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി  ജനുവരി 20-വരെ സമർപ്പിക്കാം. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.  കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക…