കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജനുവരി 7, 21 തീയതികളിൽ പീരുമേടും 10, 17, 24, 31 തീയതികളിൽ പുനലൂരിലും മറ്റു പ്രവർത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ്…
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മീഡിയ സെല്ലിന്റെ ഉദ്ഘാടനം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സന്നിഹിതനായിരുന്നു. നിയമസഭ മീഡിയ റൂമിൽ…
ബാല-കൗമാരവേല (നിരോധനവും നിയന്ത്രണവും) ആക്ട് 1986, കേന്ദ്രസർക്കാർ 2016-ൽ വരുത്തിയിട്ടുള്ള ഭേദഗതിയുടെ അടിസ്ഥാനത്തിൽ ബാലവേല-കുട്ടികളുടെ പുന:രധിവാസവും ഫണ്ടും സംബന്ധിച്ച് കേരള ചട്ടം അടിയന്തിരമായി പ്രാബല്യത്തിൽ വരുത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…
പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിന്റെ വയർലെസ്സ് കമ്മ്യുണിക്കേഷൻ നെറ്റുവർക്കു സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഇതിന്റെ ഭാഗമായ പ്രീ ബിഡ്ഡിങ് മീറ്റിങ് ജനുവരി 10 ന് മൂന്ന് മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2333323, tcoffice.mvd@kerala.gov.in, jtc.mvd@kerala.gov.in.
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ അപേക്ഷാ തീയതി ജനുവരി 16 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ…
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീമെട്രിക് സ്കോളർഷിപ്പിന് (PM-YASASVI) അപേക്ഷ ക്ഷണിച്ചു. മുൻവർഷം…
എറണാകുളം തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലും തൃശ്ശൂർ ചേർപ്പ് മിനി സിവിൽ സ്റ്റഷനിലും ഭിന്നശേഷിക്കാർ മുകൾ നിലകളിലെത്താൻ ബുദ്ധിമുട്ടുന്നതായുള്ള പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. ചേർപ്പ് മിനി…
2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.
സ്വച്ച് ഭാരത് മിഷന്റെ (അർബൻ) 2.0 ഗാർബേജ് ഫ്രീ സിറ്റി ക്യാമ്പയിന്റെ ഭാഗമായി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ കപ്പാസിറ്റി ബിൽഡിംഗ് ഫ്രെയിം വർക്കിന് കേന്ദ്ര ഭവന- നഗര കാര്യ…
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവവത്സരാശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ അറിയിച്ചു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവർത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവർക്കും…