6.12.2022 ലെ 49-ാം നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് മേയിൽ നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്കു കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 12(3), 17 എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് പെർമിറ്റും നൽകും. അപേക്ഷ ഫോറത്തിന്റെ മാതൃക www.ceikerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിലോ ജനസേവനകേന്ദ്രത്തിലോ ‘0043-00-800-99’ എന്ന ശീർഷകത്തിൽ അടച്ച അപേക്ഷാ ഫീസായ 890 രൂപയുടെ അസൽ ചെലാനും ഹാജരാക്കണം.

പൂരിപ്പിച്ച അപേക്ഷ നിർദ്ദിഷ്ട പ്രമാണങ്ങൾ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ്  ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-695001 എന്ന മേൽവിലാസത്തിൽ മാർച്ച് 10 നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം.