പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഡേ പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും എൻ.എസ്.ക്യൂ.എഫ് കോഴ്‌സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്‌സിനെ സംബന്ധിച്ച…
അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം നാളെ (ഡിസംബർ 2) കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും. കൊച്ചി മെട്രോ…
നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശപ്രകാരം, വിദേശ മെഡിക്കൽ ബിരുദധാരികൾ, ഇനി മുതൽ അവരുടെ ഇന്റേൺഷിപ്പ് കമ്മീഷൻ അംഗീകരിച്ച മെഡിക്കൽ കോളജുകളിൽ നടത്തണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതാണ്. അതു പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും…
വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേർത്ത് വടുക എന്ന് നാമകരണം ചെയ്തു സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശയിൻമേൽ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഡിസംബർ 12ന് രാവിലെ 11നു പാലക്കാട് ഗവൺമെന്റ്…
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദം വിദ്യാഭ്യാസ യോഗ്യതയുളള 20 നും 37 നും ഇടയിൽ പ്രായമുളള ഉദ്യോഗാർഥികളെ സിവിൽ സർവ്വീസ് മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് കൊല്ലം ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 'ഡ്രീംസ് സിവിൽ സർവീസ് കോച്ചിംഗ്' എന്ന പരിശീലന പദ്ധതിയിലേക്ക് സംസ്ഥാനത്തെ സർക്കാർ/…
സാമ്പിൾ സർവ്വേ ഡിസംബർ ഒന്ന് മുതൽ കോവിഡ് മഹാമാരികാലത്തു മലയാളി പ്രവാസികൾ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സർവേ നടത്തുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് സർവേയുടെ ലക്ഷ്യം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവേ…
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ചും…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത…
കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
കെ.ജി.ടി.ഇ ജൂൺ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.