ആര്യങ്കാവ് റെയ്ഞ്ചിന് കീഴിൽ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ. ജിൽസനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വനം…

സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും…

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ്…

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി…

കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള തിരുവനന്തപുരം ഗവ. ആർ.ഐ സെന്ററിൽ ജനുവരി…

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. 60 വയസ്സും അതിനുമുകളിലും…

കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ഡിസംബർ 27, 28, 29 തീയതികളിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസുകളിലും www.ceikerala.gov.in ലും ലഭ്യമാണ്.

ആസാദി കാ അമൃത് മഹോത്സവ്'-ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന 'കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023' ന്റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് നൽകുന്ന  'നിയമസഭാ…

സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി…

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ്  മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന്…