ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചിത്രകലാപ്രദർശനം സംഘടിപ്പിക്കും. ഓഗസ്റ്റിലാണ് പരിപാടി. ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് ചിത്രകലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക…

കുഴൽകിണർ നിർമാണത്തിനുവേണ്ടി ഭൂജലപര്യവേഷണത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി ഭൂജല വകുപ്പ് മെയ് 22 മുതൽ 31 വരെ എല്ലാ ജില്ലാ ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കും. അപേക്ഷ നൽകിയവർ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക മേഖലയിലെ സംയോജിത സമീപനം എന്ന വിഷയത്തിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ…

മേയ് 20, 21 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് (മെയിൻ) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വെബ്സൈറ്റിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

2022 ജനുവരിയിൽ നടത്തിയ ഡി.എഡ്., ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://pareekshabhavan.kerala.gov.in)ലഭിക്കും.

സെക്രട്ടേറിയറ്റിലെ ധനകാര്യ, നിയമ വകുപ്പുകളിലെ ജോലിഭാരം പരിശോധിച്ചു ശാസ്ത്രീയ രീതിയിൽ പുനഃക്രമീകരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറി എൽ.ടി. സന്തോഷ് കുമാർ, ഊർജ വകുപ്പ് അണ്ടർ സെക്രട്ടറി ജി.…

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 21ന് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റോ നിരസനക്കുറിപ്പോ ലഭിച്ചിട്ടില്ലെങ്കിൽ 0471 2339233യിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

45 ദിവസത്തിനുമേൽ പ്രായമുള്ള ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ നിന്ന് ലഭിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471-2478585, 9495000915, 9495000918 (തിരുവനന്തപുരം), 9495000923 (കൊട്ടിയം) വിളിക്കേണ്ട സമയം രാവിലെ 10.00…

കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ 'SMILE KERALA' സ്വയം തൊഴിൽ  വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെയ് 17, 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിൽ സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. കണ്ണൂർ സർക്കാർ അതിഥി…