ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം…

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ്…

നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷന്റെ താലാബിര താപവൈദ്യുതി നിലയത്തിൽനിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ കെ.എസ്.ഇ.ബിയും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെ, നെയ്‌വേലി ലിഗ്‌നൈറ്റ്…

കേരള യൂണിവേഴ്‌സിറ്റിയുടെ മൂന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പ് നടത്തപ്പെടുന്നതിനാൽ ഒക്ടോബർ 21 മുതൽ 31 വരെ മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ക്ലാസ് ഉണ്ടായിരിക്കില്ലെന്നു പ്രിൻസിപ്പാൾ അറിയിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് -2022 ലേക്കു ചിത്രരചനകൾ ക്ഷണിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ…

കേരളം കണ്ട മികച്ച ഭാഷാഗവേഷകനും  അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയയുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചിച്ചു. ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചതടക്കമുള്ള മൗലികമായ ഭാഷാ സംഭാവനകൾ കൈരളിക്ക്…

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ…

സംസ്ഥാനത്തെ നദികളും പുഴകളും നേരിടുന്ന മലിനീകരണ പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ സംബന്ധിച്ചും പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധിച്ച നിമയസഭാ സമിതി (2021-23) 2022 ഒക്ടോബർ 25നു രാവിലെ ഏഴിന് കാസർഗോഡ്…

തിരുവനന്തപുരം ഗവ.ആയൂർവേദ കോളജ് അഗദതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കൽ ക്യാമ്പ്  പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഒക്ടോബർ 22ന് രാവിലെ 9 മുതൽ 1 വരെ നടക്കും. സോറിയാസിസിനുള്ള സൗജന്യ ഔഷധവിതരണവും ഇതോടൊപ്പം ഉണ്ടാവും.ഏഴാമത് ആയുർവേദ…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഒക്ടോബർ 20ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശൂർ ജില്ലയിലെ മുൻ പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ കമ്മീഷന് നൽകാം.