ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഒക്ടോബർ 25 മുതൽ നവംബർ 7 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ, ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കുന്നതല്ല.  വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി നവംബർ 21.