കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ…
സംസ്ഥാന സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർസെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന…
പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി…
നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 20നകം…
64-ാം മത് സംസ്ഥാന സ്‌കൂൾ കായികമേള ഡിസംബർ 3, 4, 5, 6 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഫീഷ്യൽസിന് ആവശ്യമായി വരുന്ന സാധന സാമഗ്രികൾ സ്‌പോൺസർ…
ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി, NTPC കായംകുളം, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവർ സംയുകതമായി ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 25ന് മുമ്പായി എല്ലാ വിദ്യാലയങ്ങളും, വിദ്യാലയതല ചിത്ര രചനാ മത്സരം സംഘടിപ്പിച്ച് യു.പി…
ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ബോധപൂർണ്ണിമ' പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിക്കുന്ന എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരം നൽകും.…
സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് നാളെ (ഒക്ടോബർ 13) കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കവടിയാർ നിന്നും സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് കായിക താരങ്ങളും ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥികളും പങ്കെടുക്കുന്ന ദീപശിഖാ പ്രയാണം സംഘടിപ്പിക്കും.…
സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമുള്ള ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ബോർഡിന്റെ ഉല്പാദനകേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ ഖാദി മാർക്ക് ലേബൽ പതിപ്പിച്ചതുമായ ഖാദി തുണിത്തരങ്ങൾ വാങ്ങാം.…
എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി മത്സരപരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഉപ്പളം റോഡിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 17ന്…