2023, 2024 & 2025 വർഷത്തിലെ സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ബാച്ചിലെ 08 വിദ്യാർത്ഥികളുടെയും, 2024 ബാച്ചിലെ 78 വിദ്യാർത്ഥികളുടെയും, 2023 ബാച്ചിലെ 51 വിദ്യാർത്ഥികളുടെയും ലിസ്റ്റ് www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 94467096580.

സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച് 25, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മാർച്ച് 18 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. വീരശൈവ എന്ന വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി,…

കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിർണ്ണായക ചുവടുവെപ്പാകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ എൻട്രികൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി…

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണത്തോടെ ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പിലാക്കിവരുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗങ്ങളാകുന്ന ക്ഷേമനിധി…

* മികച്ച സീരിയൽ: മഴയെത്തും മുൻപേ; മികച്ച നടൻ : കൃഷ്ണചന്ദ്രൻ ; മികച്ച നടി : ശ്രീധന്യ 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേംമ്പറിൽ…

2026 ജനുവരി 14 മുതൽ 18 വരെ തൃശൂർ നടന്ന 64-ാ മത് കേരള സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ജേതാക്കൾക്ക് ശിൽപ്പവും, പാരിതോഷികവും നൽകും. ഓരോ അവാർഡിനും…

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഏകോപന, മേൽനോട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി സ്റ്റേറ്റ് ഹജ് ഇൻസ്‌പെക്ടർമാർക്ക് താൽക്കാലിക ഡെപ്യൂട്ടേഷൻ നിയമനം നൽകി ഉത്തരവായി. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലേക്കാണ് നിയമനം. ഉത്തരവിന്റെ പകർപ്പ് www.kerala.gov.in ൽ ലഭ്യമാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലുമായി വിവിധ കേന്ദ്രങ്ങളിൽ നടന്ന, 2026 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (KMAT) ഉത്തരസൂചിക പ്രവേശന പരീക്ഷാ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയെയോ ചോദ്യങ്ങളെയോ സംബന്ധിച്ച്…

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2026-27 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org ൽ അപേക്ഷ സമർപ്പിക്കാം.…