പോലീസ്, എക്‌സൈസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. വീടുകളിലോ സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ സാന്നദ്ധ്യമുണ്ടെങ്കിൽ പാലിക്കേണ്ട മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി,…

സംസ്ഥാനത്തെ പതിനഞ്ച്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച (ജൂലൈ 13)  പ്രസിദ്ധീകരിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാൻ ബന്ധപ്പെട്ട  ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.…

കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ മുതിർന്ന പൗരൻമാർക്കുള്ള വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. വിശദാംശങ്ങൾ http://socialjustice.nic.in ൽ ലഭിക്കും.

എസ്.സി.ഇ.ആർ.ടി കേരളയുടെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതരായ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി റഫറൻസ് പുസ്തകങ്ങൾ ശ്രവ്യരൂപത്തിലേക്ക് മാറ്റുന്ന 'ശ്രുതിപാഠം' പദ്ധതിയിൽ  ഓഡിയോ എഡിറ്റിംഗ് നിർവഹിക്കാൻ പരിചയസമ്പരായ കാഴ്ച പരിമിതർക്ക് അവസരമൊരുക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി 100…

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അർഹരായ പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ…

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 മെയ് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ഏപ്രിൽ മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 179 (177), കൊല്ലം 174 (173), പുനലൂർ 180…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഓൺലൈൻ എംപാനൽമെന്റിനുവേണ്ടി അപേക്ഷിച്ചവർക്ക് അപേക്ഷയോടോപ്പം നൽകാൻ വിട്ടുപോയ രേഖകൾ ജൂലൈ 30 വരെ സമർപ്പിക്കാം.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക്…

കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിങ്കളാഴ്ച രാവിലെ 10.45നാണ് അദ്ദേഹം ചുമതലയേറ്റത്. ധനവകുപ്പ് (എക്‌സ്‌പെൻഡിച്ചർ) സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. സ്ഥാനം ഒഴിഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം…

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ്…