പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 വരെ നീട്ടി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം ഉത്തരവായതായി സാമൂഹികനീതി ഡയറക്ടർ അറിയിച്ചു.
ഇസ്രയേലിൽ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോർക്ക റൂട്ട്‌സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്‌സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാർഡ് അംഗമായിരുന്ന സൗമ്യ…
പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ തസ്തികയിൽ ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും http://consumeraffairs.kerala.gov.in ൽ ലഭ്യമാണ്.
സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വ്യവസായമന്ത്രി പി. രാജീവ് സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിക്കുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില…
കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും- മന്ത്രി വി. ശിവൻകുട്ടി കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2021-22…
സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263, അക്ഷയ -500, കാരുണ്യ പ്ലസ് -371, നിർമൽ -227, കാരുണ്യ -502…
കേരളത്തിന്റെ ദൃശ്യചരിത്ര പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡിജിറ്റൽ മ്യൂസിയവും ഓൺലൈൻ ലൈബ്രറിയും സ്ഥാപിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇത് വ്യക്തമാക്കിയത്. ദൃശ്യചരിത്ര പദ്ധതിയുടെ പ്രാഥമിക…
പ്രാഡർ വില്ലി സിൻഡ്രോം, ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നീ അതീവ ഗുരുതര രോഗങ്ങൾ ബാധിച്ച് ആസ്റ്റർ മെഡിസിറ്റി ഐ.സി.യുവിൽ ചികിത്സയിലിരിക്കുന്ന കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിവാസി എ.എം.ഇസ്മായിലിന്റെ മകൻ മുഹമ്മദ് ഷുഹൈബിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തു.…
ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന…