ദേശീയ പട്ടികജാതി വികസന കോർപ്പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌കാരം നാലാം തവണയും കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്. പുരസ്‌കാരവും ഏഴ് ലക്ഷം രൂപയുടെ അവാർഡ് തുകയും ഡൽഹിയിൽ നടക്കുന്ന…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12, 13, 19, 20 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതുതെളിവെടുപ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ തിയതി തുടർന്ന് അറിയിക്കും.
ഐസിഫോസ് കാഴ്ച പരിമിതിയുള്ള വിദ്യാർഥികളുടെ പഠനാവശ്യങ്ങൾ തിരിച്ചറിയുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കായുള്ള സ്‌കൂളിലാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള ഐസിഫോസ് വികസിപ്പിച്ച ഇംഗ്ലീഷ് പഠനസഹായത്തിലുള്ള പദപ്രശ്ന ഉപകരണം…
തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാ…
പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12,…
കെ.എസ്.ഇ.ബി ഉത്പാദന (ജനറേഷൻ) വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഏപ്രിൽ 19 നും മെയ് 10 നും നടക്കും. ഏപ്രിൽ…
മലയാളി ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്‌യുമായി കൂടിക്കാഴ്ച നടത്തി. ദേവി നന്ദന, അമൻ ചന്ദ്രൻ, മനോജ് മഹാദേവൻ, നിതിൻ. കെ, ശരത് ശങ്കർ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം ഐ.എം.ജിയിൽ രണ്ട്…
** തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം ** ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടർ…
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയാൽ അത്തരം കേസുകളിൽ വകുപ്പു തല നടപടികളും ക്രിമിനൽ പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. കാഴ്ച പരിമിതരായ വോട്ടർമാർക്ക്…
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൽ പരീക്ഷ വിജയിച്ചവർക്കായി കേരള സിവിൽ സർവീസ് അക്കാഡമി നടത്തുന്ന അഭിമുഖ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 ന് മുൻപ് ംംം.രരലസ.ീൃഴ യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്…