കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 24 ന് പീരുമേടും 20, 27 തിയതികളിൽ പുനലൂരിലും മറ്റ് പ്രവൃത്തിദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകൾ, എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ…

 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (എസ് എസ്-255) ഭാഗ്യക്കുറി റദ്ദാക്കി. ഏഴിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന അക്ഷയ (എ കെ-492) ഭാഗ്യക്കുറി നറുക്കെടുപ്പ് 11 ന് ഉച്ചയ്ക്ക് മൂന്നിന് മാറ്റി നടത്തും.

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും , ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയിസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ 12,13,19,20,26,27 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർ.ഡി.ഒ കോടതി) 8, 30…

കെ.എസ്.ഇ.ബിയുടെ വിതരണ വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെയുള്ള കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12 ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 11 ന് എറണാകുളം…

കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ് ഏപ്രിൽ എട്ട്, ഒൻപത്, 22, 23 തിയതികളിൽ നടക്കും. മറ്റു പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റ്സ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്…

സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2021 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി ഉത്തരവായി. 2020 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ…

ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷ്യപരിശോധനാ ലാബുകളിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം പാകം ചെയ്ത് പായ്ക്കറ്റിൽ ലഭ്യമാക്കുന്ന ചപ്പാത്തി, പൊറോട്ട, പത്തിരി…

സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ എട്ട്, ഒൻപത് തിയതികളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി ഓഫീസർ അറിയിച്ചു.

കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 23ന് നടത്താനിരുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു.