സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 22ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലും 24, 25 തിയതികളിൽ മലപ്പുറം സർക്കാർ അതിഥി മന്ദിരത്തിലും നടത്താനിരുന്ന സിറ്റിംഗുകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 19ന് കൊല്ലം സർക്കാർ അതിഥി മന്ദിരത്തിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 18ന് പത്തനംതിട്ട പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്നും (16) നാളെയും (17) നടത്താനിരുന്ന ഫയൽ അദാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി.

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്,…

സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. എച്ച്. രാജീവൻ 15ന് കോട്ടയം റസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഹിയറിംഗ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ ഹിയറിംഗ് തിയതി പിന്നീട് അറിയിക്കും.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 15ന് കോട്ടയം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 15ന് കോഴിക്കോട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലും 19ന് വീഡിയോ കോൺഫറൻസ് മുഖേനയും നടത്താൻ തീരുമാനിച്ചിരുന്ന പൊതുതെളിവെടുപ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു. പുതുക്കിയ തിയതി തുടർന്ന് അറിയിക്കും.