തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ മാർച്ച് 31വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ്…
കൊറോണ വൈറസ് രോഗഭീതിയുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്ററിനറി ഡോക്ടറെ/ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറെ വീട്ടിലേയ്ക്ക് വിളിക്കാം. പക്ഷി-മൃഗാദികൾക്ക്…
കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും പരസ്യ മത്സലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. പരസ്യ ലേലത്തിന് പകരം…
ബി.എസ്. 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ച് 31ഓടുകൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്ന് ആർ.ടി.ഒ/ജോയിന്റ് ആർ.ടി.ഒ മാർക്കും ട്രാൻസ്‌പോർട്ട്…
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് രോഗവ്യാപനം തടയുന്നതിനും രോഗം വരാതെ പ്രതിരോധിക്കുന്നതിനുമായി ട്രഷറികളിൽ നടത്തുന്ന പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് മെയ് 31വരെ നിർത്തി. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെൻഷൻകാർ ജൂൺ…
കോവിഡ് 19മായി ബന്ധപ്പെട്ട് തോട്ടം മേഖലയിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ തൊഴിൽവകുപ്പ് പുറത്തിറക്കി. മസ്റ്ററിംഗ്, ശമ്പള വിതരണം, തേയിലയുടെ തൂക്കം നിർണ്ണയിക്കൽ എന്നിവ നടക്കുമ്പോൾ തോട്ടം തൊഴിലാളികൾ സംഘം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കണം. വേണ്ട ക്രമീകരണങ്ങൾ…
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി, സംസ്ഥാന വിവരാവകാശ കമ്മീഷൻ നേരിട്ടും വീഡിയോ കോൺഫറൻസിംഗും വഴിയും മാർച്ച് 31വരെ നിശ്ചയിച്ചിരുന്ന മുഴുവൻ ജില്ലകളിലെയും ഹിയറിങ് മാറ്റിവച്ചു. അനുബന്ധ പ്രതിരോധപ്രവർത്തനങ്ങൾ എന്ന നിലയിൽ തിരുവനന്തപുരം പുന്നൻ…
മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ…
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെ പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമ വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്ന ഇന്റേൺഷിപ്പുകൾ മാറ്റി വച്ചു. പുതിയ തിയതികൾ പിന്നീട് തീരുമാനിക്കും.
പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018ലെ അവാർഡുകൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ഏപ്രിൽ 30 വരെ നീട്ടി. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/ അയൽപക്കസംഘങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ/ സർക്കാർ…