പുനലൂർ തടി വിൽപ്പന ഡിവിഷന്റെ കീഴിലെ തൂയ്യം സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടി ചില്ലറ വിൽപന 28 മുതൽ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി ഇനങ്ങളിൽപ്പെട്ട…
എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്കാലിക നിയമനം നടത്തുന്നതിന് 20ന് നടത്താനിരുന്ന അഭിമുഖം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 17ന് ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാനതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി യോഗം മാറ്റിയതായി പട്ടികജാതി പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 19ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ജില്ലയിലെ സിറ്റിംഗ് കോവിഡ് 19 രോഗബാധ തടയുന്നതിനുള്ള സർക്കാർ നിർദ്ദേശപ്രകാരം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.…
കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിയിരിപ്പുള്ള അരി അതത് സ്‌കൂളുകളിലെ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ 25നും 26നും മൂന്നാറിലെ സർക്കാർ അതിഥി മന്ദിരത്തിൽ നടത്താനിരുന്ന സിറ്റിംഗ് കൊറോണ ജാഗ്രത സംബന്ധിച്ച സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് പരമാവധി ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെയ്ഫ് ഹോമുകള്‍ സ്ഥാപിക്കും. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം…
സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങളെ…
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ, ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി 16 മുതൽ 31 വരെ മെയിൻ ബിൽഡിംഗ് അടച്ചിടും. കുട്ടികളുടെ ലൈബ്രറി, മലയാളം വിഭാഗം, ബ്രിട്ടീഷ് ലൈബ്രറി കളക്ഷൻ എന്നിവ മാത്രം…
കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ വി.…