സംസ്ഥാനത്തു നിലനിൽക്കുന്ന കൊറോണ ഭീഷണി കണക്കിലെടുത്ത് മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പത്മനാഭപുരം കൊട്ടാരം ഉൾപ്പെടെ വകുപ്പുകളുടെ അധീനതയിലുള്ള സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പൊതുജന സന്ദർശനാനുമതി മാർച്ച് 31വരെ നിർത്തിവെച്ച് ഉത്തരവായി.…
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസത്തിൽ കേരള സംസ്ഥാന യുവജനകമ്മീഷൻ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു.മാർച്ച് 24,25,26 തീയതികളിലായി തിരുവനന്തപുരത്ത് 'Reading the Future"(Youth Resistance and Survival) എന്ന വിഷയത്തിൽ സംഘടിപ്പിക്കാനിരുന്ന ത്രിദിന ദേശീയ സെമിനാർ…
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ കാസർകോട്, തൃശൂർ, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിൽ നടത്താൻ നിശ്ചിയിച്ചിരുന്ന കാഴ്ച സ്മാർട്ട് ഫോൺ വിതരണ പരിശീലന പരിപാടി, ശുഭയാത്ര, ശ്രവൺ ഹസ്തദാനം എന്നിവയിലെ ആനുകൂല്യ വിതരണ പരിപാടി…
കേരളത്തിലെ സ്റ്റേജ് കാര്യേജുകളിലെ വിദ്യാർഥികളുടെ യാത്രാനിരക്ക് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കേരള ഫെയർ റിവിഷൻ കമ്മിറ്റി 17ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു.
ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് 16ന് ഗവ. സെക്രട്ടറിയേറ്റ്, ദർബാർ ഹാളിൽ നടത്തുവാനിരുന്ന അദാലത്ത് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അദാലത്ത് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് (കോവിഡ്-19) വൈറസ്ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രീപ്രൈമറി, ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകളും, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31 വരെ…
കേരളത്തിൽ കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആസ്ഥാനകാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി 17 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 27ലേയ്ക്ക് മാറ്റിവെച്ചതായി അറിയിച്ചു. വേദിയ്ക്ക് മാറ്റമുണ്ടായിരിക്കില്ല.
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും (മാർച്ച് 12, 13) ആനയറയിലെ കടാശ്വാസ കമ്മിഷന്റെ ഓഫീസിൽ നടത്തുന്ന കടാശ്വാസ സിറ്റിംഗിൽ കമ്മിഷൻ ചെയർമാനും അംഗങ്ങളും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ…
സംസ്ഥാനത്ത് കൊറോണ വൈറസ്സ് ബാധിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഫെയ്‌സ് മാസ്‌ക്ക്, ഹാൻഡ് സാനിറ്റൈസർ എന്നീ ഉൽപ്പന്നങ്ങൾക്ക് മരുന്നു വ്യാപാരികൾ, കൃത്രിമക്ഷാമം ഉണ്ടാക്കുകയോ, അമിതവില ഈടാക്കാനോ പാടില്ലെന്നും ഇത്തരത്തിൽ പരാതി ലഭിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ…
കോവിഡ് 19 പശ്ചാത്തലത്തിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭ സെക്രട്ടറി അറിയിച്ചു.