കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കാൻ സർക്കാർ സർക്കുലറിറക്കി. സ്ഥാപനമേധാവികൾ ഹാജർബുക്കിന്റെ അടിസ്ഥാനത്തിൽ ഹാജർ…

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്.എൽ 1 ചില്ലറ വിൽപനശാലകൾ അടച്ചിടാൻ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ചില്ലറ വിൽപനശാലകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായ…

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 13ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു.  പുതിയ തിയതി പിന്നീട് അറിയിക്കും.

കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങൾ, കോളേജുകൾ, കിക്മ, കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധിയായിരിക്കും.  പരീക്ഷകളും…

* പ്രതിദിന വിറ്റുവരവിൽ 3.6 കോടി രൂപ അധിക വരുമാനം * ടിക്കറ്റുകളുടെ അച്ചടി 6 ലക്ഷം വർദ്ധിപ്പിച്ചു മാർച്ച് മുതൽ പ്രതിവാര ഭാഗ്യക്കുറികളുടെ വില ഏകീകരിക്കുകയും സമ്മാനവിഹിതം വർദ്ധിപ്പിക്കുകയും ചെയ്ത ശേഷം പ്രതിദിന…

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/പ്രൈമറി അധ്യാപകർക്ക് 2020-2021 അധ്യയന വർഷത്തിലെ റവന്യൂ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി മാർച്ച് 17 മുതൽ 21 വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം.…

വ്യവസായ വാണിജ്യ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 'പ്ലാസ്റ്റിക് 3ഡി പ്രിന്റിംഗ്' എന്ന വിഷയത്തിൽ 13ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:  cfscchry@gmail.com,  04812720311/ 9895632030.

പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് നൽകുന്നതിനായി ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 15ന് നടത്താനിരുന്ന സംയുക്ത പരിശോധന ഏപ്രിൽ 19ലേക്ക് മാറ്റി വച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഈ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മാർച്ച് എട്ടു മുതൽ പൊതുജനങ്ങൾക്ക് കമ്മീഷന്റെ www.lsgelection.kerala.gov.in  വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 16 വൈകുന്നേരം…