കണ്ണൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പുനര്‍ നിര്‍മിച്ച വളയംചാല്‍ തൂക്കുപാലാത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.…

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്  മരക്കാര്‍ക്കണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രാജീവ്ഗാന്ധി മിനി സ്റ്റേഡിയത്തില്‍ തുടക്കമായി. ടൂര്‍ണമെന്റ് തുറമുഖ പുരവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍…

പിണറായിയിലെ മണ്ഡലം ഓഫീസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാനെത്തിയത് 150ഓളം പേര്‍.  ഓരോ പരാതിയും വിശദമായി വായിച്ചശേഷം പലതിലും മുഖ്യമന്ത്രി വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനല്‍കി. അല്ലാത്തവ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന്…

സന്ദേശ പ്രചാരണ ബൈക്ക് റാലി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, പൊതുസമൂഹത്തിനും പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലാവകാശ സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി…

ഖാദി വ്യവസായത്തിലെ പ്രതിസന്ധി മാറ്റാന്‍  നവംബര്‍ മാസത്തോടെ പ്രത്യേക പദ്ധതികള്‍: മന്ത്രി ഇ പി ജയരാജന്‍     ഇന്ത്യന്‍ ദേശീയതയുടെ മുഖമായ ഖാദി മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ നവംബര്‍ മാസത്തോടെ നൂതന…

സംസ്ഥാനതല ഉദ്ഘാടനം ഇ പി ജയരാജന്‍ നിര്‍വഹിച്ചു കണ്ണൂർ: തില്ലങ്കേരി ഗവ. യു പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിലേക്ക് മുള കൊണ്ട് നിര്‍മ്മിച്ച ഫര്‍ണീച്ചറുകളൊരുക്കി സംസ്ഥാന ബാംബു കോര്‍പറേഷന്‍. വ്യവസായ വ്യാപനത്തിന്റെ ഭാഗമായി കോര്‍പറേഷന്‍…

അത്തം ദിനത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കം കണ്ണൂർ തില്ലങ്കേരിയില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പിന്  അത്തം ദിനത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പഞ്ചായത്തില്‍ നടപ്പിലാക്കിയ…

സഹകരണ ഓണംവിപണി ഉദ്ഘാടനം ചെയ്തു   വിലക്കയറ്റം തടയാന്‍ കുറേക്കൂടി ശക്തമായി വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ സഹാന ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക്  ലാപ്‌ടോപും സ്വര്‍ണ്ണപതക്കവും വിതരണം ചെയ്തു പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 30ാം…

കേരളത്തിലെ കൃഷിഭവനുകൾ ഇന്ത്യയ്ക്കു തന്നെ മാതൃകയാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് കാർഷികവികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ. ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ നിർമിച്ചകൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. 2020തോടെ കേരളത്തിലെ എല്ലാ കൃഷി ഓഫീസുകളും സ്മാർട്ട് കൃഷിഭവനുകളാക്കി ഇ ഗവേൺസിന്റെ ഭാഗമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ഭൂമിയുടെയും ഘടന അനുസരിച്ച് കൃഷിരീതി ഏത് ആയിരിക്കണം എന്ന് മനസ്സിലാക്കാനായി കാർഷിക സർവ്വകലാശാല റിപ്പോർട്ട്തയ്യാറാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക മേഖലയെ ഭൂമി ശാസ്ത്രപരമായി തരം തിരിച്ച് അഞ്ച് സോണുകളായി മാറ്റി അതിൽനിന്നും നിരവധി സൂക്ഷ്മതല യൂണിറ്റാക്കി മാറ്റി ഏത് കൃഷി രീതി അവലംബിക്കണമെന്ന് കർഷകരെ പരിശീലിപ്പിക്കാൻ കൃഷിഭവനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൃഷിഭവനുകളിലും ആഗ്രോ ക്ലിനിക്ക് കൊണ്ടുവരുമെന്നും അദ്ദേഹംപറഞ്ഞു.