വയനാ‍ട് ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു. ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. wnd.sm@kerala.gov.in എന്ന ഇ- മെയിൽ…

കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 11 മുതൽ 21 വരെ (ഞായറാഴ്ച ഒഴികെ) പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് രാവിലെ പത്തുമണിക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം.…

മണർകാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കറുടെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/ആശ്രിതർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫെബ്രുവരി 19ന് അഞ്ചുമണിക്ക് മുൻപ് ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു.…

കാസർഗോഡ് ജില്ലയിലെ മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി പി.എം.യു എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ പൂക്കോട്ടുമണ്ണ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഫെബ്രുവരി ആറിന് താഴ്ത്തി ജലസംഭരണം നടത്തുമെന്നും ഇതുമൂലം ചുങ്കത്തറ, പോത്തുകല്ല് ഗ്രാമപഞ്ചായത്തുകളിലായി ചാലിയാറിന്റെ ജലവിതാനം ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ചെറുകിട ജലസേചന…

മലപ്പുറം ജില്ലയിലെ വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ പാലച്ചോട് മുതല്‍ പുത്തനങ്ങാടി വരെ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 6 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.…

ആദ്യ ദിനം പരിഗണിച്ചത് 1484 പരാതികൾ മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷൻ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ…

*പള്ളിക്കുളത്തും പുതിയതെരുവിലും പുതിയ ബസ് സ്റ്റോപ്പുകൾ അനുവദിക്കും *പുതിയതെരു പട്ടണം റെഡ് സോണിൽ നിന്ന് ഗ്രീൻ സോണിലേക്ക് മാറി കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ…

ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ തിരൂരിൽ നിർവഹിച്ചു കാൻസർ രോഗ നിർണയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ജനകീയ ക്യാമ്പയിനിനാണ് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ.…

കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പ് അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. 30 മുതൽ 65 വയസു വരെയുള്ള സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്ക്…