ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷകൾ മേയ് 13 മുതൽ 17ന് വൈകിട്ട് അഞ്ച് വരെ  സ്വീകരിക്കും. വിശദവിവരങ്ങൾwww.dhsetransfer.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.

ജൂൺ ഒന്നു മുതൽ സംസ്ഥാന സർക്കാരിന്റെ അസാധാരണ ഗസറ്റുകൾ ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറങ്ങി. ഇ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം ഇലക്‌ട്രോണിക് രൂപത്തിലും ഡൗൺലോഡ് ചെയ്തും അച്ചടിച്ച രൂപത്തിലും ഔദ്യോഗിക ആവശ്യങ്ങൾക്ക്…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഏപ്രിൽ പതിനഞ്ചിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിയർനസ് അലവൻസും പെൻഷൻകാരുടെ ഡിയർനസ് റിലീഫും വർധിപ്പിച്ചുളള ഉത്തരവിറങ്ങി. പുതുക്കിയ നിരക്കിലുളള ഡി.എ 2018 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുളള കുടിശ്ശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി…

സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സർവകലാശാലകൾ, കമ്പനി, ബോർഡ്, കോർപറേഷൻ ഉൾപ്പെടെയുള്ള സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഐ. ടി ഉപകരണങ്ങൾ സർക്കാരിന്റെ കേന്ദ്രീകൃത സംവിധാനമായ www.cprcs.kerala.gov.in  എന്ന പോർട്ടൽ മുഖേന വാങ്ങണമെന്ന് കർശന നിർദ്ദേശം…

ഏപ്രിൽ മാസത്തെ ആദ്യ പ്രവൃത്തിദിവസമായ ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാട് ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

കേരള നിയമ പരിഷ്‌കരണ കമ്മീഷൻ ചർച്ച് പ്രോപ്പർട്ടി ബിൽ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്ന് കമ്മീഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ അറിയിച്ചു. കൂടാതെ മാർച്ച് ഏഴിനും എട്ടിനും ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം…

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച കൊണ്ടോട്ടി, രാമനാട്ടുകര (ഫറോക്ക്), പയ്യന്നൂർ, ചടയമംഗലം, പത്തനാപുരം, കോന്നി, വർക്കല എന്നീ താലൂക്കുകളിലെ സബ്‌റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ ഏഴ് തസ്തികകൾ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട്…

2010-14 കലണ്ടർ വർഷങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിലുള്ള ഒഴിവുകളിൽ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റിന് അംഗീകാരം. ജനുവരി 16ന് കൂടിയ സെലക്ട് കമ്മിറ്റിയാണ് 409 പേരുടെ പട്ടിക അംഗീകരിച്ചത്. 249 ഒഴിവുകളാണ് 2010-14…

പുതിയതായി നിർമ്മിക്കുന്ന പൊതുകെട്ടിടങ്ങൾ, സ്‌കൂൾ, ഹോട്ടൽ, മാൾ, ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാണെങ്കിൽ മാത്രമേ നിർമ്മാണാനുമതി നൽകാവൂയെന്ന് സർക്കാർ സർക്കുലറിറക്കി. കെട്ടിടത്തിന്റെ സ്‌കെച്ചിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയവർക്കു മാത്രമായിരിക്കും…