റിപ്പബ്ലിക്ക് ദിനാഘോഷം-2019 ന്റെ ഭാഗമായി പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു. മെഡൽ ലഭിച്ചവർ അരുൺ രാജ്.എൻ.വി(ഇൻസ്‌പെക്ടർ, കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി),  ആർ.ശിവകുമാർ(സബ് ഇൻസ്‌പെക്ടർ, തിരുവല്ലം, തിരുവനന്തപുരം സിറ്റി),…

ഡിസംബറിൽ സംസ്ഥാനത്ത് പത്തു ലക്ഷത്തോളം പേർ (9,76,232) റേഷൻ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചു. ഡിസംബറിൽ റേഷൻ വാങ്ങിയ 81 ലക്ഷം റേഷൻ ഉപഭോക്താക്കളുടെ 13.7 ശതമാനമാണിത്. കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ…

സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും റിപ്പബ്‌ളിക്് ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും വകുപ്പ് തലവൻമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ച് പൊതുഭരണവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആഘോഷ…

ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ, ജെൻഡർ ബെയ്‌സ്ഡ് അതിക്രമങ്ങൾ എന്നിവയ്ക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ആശ്വാസം നൽകുന്നതിന് 'ആശ്വാസനിധി' പദ്ധതിക്ക് ഭരണാനുമതി നൽകി ഉത്തരവായി. ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ…

ആധാർ ആക്ട് 2016-ന്റെ ലംഘനമായതിനാൽ അച്ചടി വകുപ്പിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരള ഗസറ്റിൽ സ്വകാര്യ വ്യക്തികളുടെ പരസ്യങ്ങളിൽ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഇനിമുതൽ പ്രസിദ്ധീകരിക്കില്ല.  കൂടാതെ സർക്കാർ സെൻട്രൽ…

രാഷ്ട്രപിതാവിന്റെ ഒഴികെ മറ്റാരുടെയെങ്കിലും ചിത്രം സര്‍ക്കാര്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം ഏതെങ്കിലും മഹത്‌വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍, അദ്ദേഹത്തിന്റെ ഫോട്ടോ വകുപ്പ് മേലധികാരിയുടെ…

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.  ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നോമിനികള്‍ അടക്കം ബോര്‍ഡിന് 14 അംഗങ്ങള്‍ ഉണ്ടായിരിക്കും.  ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ്.  മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായി എം.പി. അബ്ദുള്‍ ഗഫൂറിനെ…

മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സംവിധാനം മുഖേന ഓണ്‍ലൈനായി അയച്ചുതരുന്ന പരാതികളിന്‍മേല്‍/അപേക്ഷകളിന്‍മേല്‍ സ്വീകരിക്കുന്ന നടപടി അവലോകനം ചെയ്യുന്നതിന് വകുപ്പുതലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ പ്രധാന ഓഫീസുകളിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നാമകരണം ചെയ്ത് വിശദവിവരങ്ങള്‍ priority.cmo@kerala.gov.in എന്ന ഇ-മെയില്‍…

2018 -19 അധ്യയന വര്‍ഷം മുതല്‍ നെടുമങ്ങാട് സര്‍ക്കാര്‍ കോജേളില്‍ എം.എ. മലയാളം (20 സീറ്റുകള്‍), എം.എ ഇക്കണോമിക്‌സ് (20 സീറ്റുകള്‍) എന്നീ കോഴ്‌സുകള്‍ അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.

പ്രവാസി ഡിവിഡന്റ് പദ്ധതി നടത്തിപ്പിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് അനുമതി നല്‍കി ഉത്തരവായി. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  പ്രവാസി വിദേശത്തായിരിക്കുമ്പോള്‍…