കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പാസ്സ്ഡ് ബൈ സെന്‍സര്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ഒൻപത് ചിത്രങ്ങളുടെ…

 പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രം ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.നിശാഗന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ…

രാജ്യാന്തര ചലച്ചിത്രമേളയിലെ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും സി.ഷെരീഫ് സംവിധാനം ചെയ്ത കാന്തന്‍ - ദി ലവര്‍ ഓഫ് കളറും പ്രദര്‍ശിപ്പിക്കും. ഈ മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ അഞ്ചുസിനിമകളാണ് ഈ…

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഷിന്‍ത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍,ചൈനയിലെ ആര്‍ പി.എം ഫെസ്റ്റ്, റഷ്യയിലെ കന്‍സ്‌ക് വീഡിയോ ഫെസ്റ്റിവല്‍ തുടങ്ങി പത്തോളം രാജ്യാന്തരമേളകളില്‍ ശ്രദ്ധേയമായ 'ഗാലോര്‍' രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ എക്‌സ്‌പെരിമെന്റാ ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജര്‍മ്മന്‍…

രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും, അക്കാദമി പുരസ്‌കാരത്തിലും ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഗോസ്ലാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ…

ലോകസിനിമയില്‍ വിസ്മയം തീർത്ത മഹാരഥന്മാരുടെ സംഗമമായി രാജ്യാന്തര ചലച്ചിത്രമേളയിൽ പത്ത്  സിനിമകൾ.ദക്ഷിണ കൊറിയന്‍ സംവിധായകനായ ബോംഗ് ജൂൻ ഹോ, ഓസ്ട്രിയന്‍ സംവിധായകൻ മിഖായേല്‍ ഹനേകേ,ഫിലിപ്പൈൻ സംവിധായകൻ ലാവ് ഡയസ്,സെമി കപ്ലനോസ്ലു,പെദ്രോ  അല്‍മഡോവര്‍,ഇറാനിയന്‍ സംവിധായകൻ മൊഹ്‌സെന്‍…

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയിൽ  ഉൾപ്പെടുത്തിയിട്ടുള്ള  മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഇത്തവണ  ലീ ക്വാണിന്റെ  ഡോർലോക്ക് എന്ന ചിത്രം പ്രദർശിപ്പിക്കും. ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന…

മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ  സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും.ദി അവർ ഓഫ് ദ ഫര്‍ണെസസ്‌,ടാംഗോ- എക്‌സൈല്‍ ഓഫ് ഗ്രെഡല്‍,സൗത്ത്,ദി ജേര്‍ണി എന്നീ ചിത്രങ്ങളും…

ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡിൽ ഭാവപൂർണിമ. മറഡോണയുടെ ജീവിതത്തിലെ യാഥാർഥ മുഹൂർത്തങ്ങളും ഫുട്ബോൾ മത്സര നിമിഷങ്ങളും  ഉൾപ്പെടുത്തി ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന  ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ…

സമകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്ര മേളയിൽ പന്ത്രണ്ടു മലയാള ചിത്രങ്ങൾ.ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച,സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, മനോജ് കാനയുടെ കെഞ്ചിറ,ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന്…