ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാന സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി പ്രശ്‌നങ്ങൾ…

ശുദ്ധ ജലവിതരണ-മലിനജല നിർമാർജന രംഗത്ത് സാങ്കേതിക വിദ്യ: സ്റ്റാർട്ടപ് മിഷനുമായി ധാരണാ പത്രം ഒപ്പുവച്ചു ശുദ്ധ ജലവിതരണ-മലിനജല നിർമാർജന രംഗത്ത് യന്ത്ര സാമഗ്രികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന കേരള വാട്ടർ…

കേരളീയ സമൂഹത്തില്‍ അദൃശ്യമായി നിലനിന്നിരുന്ന സാമാന്യ ബോധത്തിന്റെ ഉണര്‍ച്ചയാണ് കേരളീയ നവോത്ഥാനമെന്ന് പ്രൊഫ. കെ. സച്ചിദാനന്ദന്‍ പറഞ്ഞു. മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ ലോക കേരള സഭയുടെ ഭാഗമായി നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതി സംസ്‌കാര…

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു 2018 ഫെബ്രുവരി ഒന്‍പതുവരെ നീളുന്ന സംസ്ഥാനതല സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകാരികള്‍ ഉള്‍പ്പെടുന്ന വന്‍ജനാവലിക്ക് മുന്നില്‍ സഹകരണ…

ഓഖി ദുരന്തത്തില്‍ മരിച്ച 39 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കടലില്‍ കാണാതായ 113 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കാന്‍ നടപടികളായതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.  ഓഖി പുനരധിവാസ…

കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കും.  ഈ ആവശ്യത്തിലേക്ക് അദ്ദേഹം രചിച്ച ഋഗേ്വദകാരിക, കരണപരിഷ്‌കരണം, കാചിദാശുകവിത, ഗണേശാഷ്ടകം, ചിത്ര നക്ഷത്രമാലിക, തന്ദ്രാഭൂഷണം, പഞ്ചാംഗശുദ്ധിപദ്ധതി, പഞ്ചാശിക, ബന്ധവിന്യാസം, ഭാഷോല്‍പ്പത്തി, ഭൂഗോളവിവൃതി, രസതന്ത്രം, രുഗ്മിണീഹരണം,…

*നിയമസഭാ മ്യൂസിയം പൈതൃക മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു കേരളം കടന്നുപോയ സാമൂഹ്യ വികാസ പ്രക്രിയകൾ മനസ്സിലാക്കാനും ജനാധിപത്യ വികാസത്തിന്റെ വിശദാംശങ്ങൾ നേരിൽ കണ്ടറിയാനും ഉതകുന്ന സംവിധാനമാണ് നിയമസഭാ സുവർണ ജൂബിലി മ്യൂസിയം…

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സന്ദേശം നല്‍കുന്നതിനുള്ള നാവിക് ഘടിപ്പിച്ച് പരീക്ഷണാര്‍ത്ഥം കടലില്‍ പോയ യാനങ്ങള്‍ക്ക് ലഭിച്ച സുരക്ഷാ സന്ദേശങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു.  വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച നാവികുമായി…

2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും.  രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം…

നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ ഭേദഗതികളുമായി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക്…