രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കമായി നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടപ്പാക്കുന്ന 'സമത്വ' ലാപ്ടോപ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ(23 മാർച്ച്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11ന്…

സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള നയരേഖയിലധിഷ്ഠിതമായ കർമപദ്ധതിക്ക് സർക്കാർ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ…

അമിത ഉപയോഗത്തിലൂടെ ഉത്പന്നങ്ങളും വിഭവങ്ങളും പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യമാണെന്നും അവ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു…

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സമഗ്ര നടപടികളുമായി സംസ്ഥാന സർക്കാർ. സർക്കാർ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. പഴയ കെട്ടിടങ്ങളും ദീർഘകാലം മുമ്പുള്ള സ്റ്റാഫ്…

വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ ബിൽ, വിലവിവര പട്ടികകളുടെ പ്രദർശനം, ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കുന്നതിനു വേണ്ടി സജ്ജമാക്കിയ ഓപ്പറേഷൻ ജാഗ്രത പദ്ധതിയുടെയും പെട്രോൾ ഡീസൽ വിതരണ പമ്പുകളിലെ ഇന്ധനത്തിന്റെ അളവിലെ…

പൊതുവിതരണ വകുപ്പിന്റെ പുതിയ പദ്ധതികളായ ഇ-ഓഫീസ,് എഫ്.പി.എസ് മൊബൈൽ അപ്പ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവയുടെ ഉദ്ഘാടനം മാർച്ച് 15ന് (ചൊവ്വ) വെകുന്നേരം നാലിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാർ…

ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖകൾ പരിശോധിക്കാൻ അദാലത്തുകൾ നടത്തി ഭൂമി…

കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം അങ്ങേയറ്റം മാതൃകാപരമാണെന്നും അതു രാജ്യം പ്രത്യേകതയോടെ ശ്രദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വരണമെന്നു…

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം…