കണ്ണിനും മനസിനും കുളിർമ്മ പകർന്ന് കളക്ടറേറ്റിലെ സൂര്യകാന്തി പൂക്കൾ. കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടറുടെ ചേമ്പറിന് സമീപത്താണ് ജീവനക്കാർ സൂര്യകാന്തി തോട്ടം ഒരുക്കിയിട്ടുള്ളത്. ജീവനക്കാരുടെ നേതൃത്വത്തിലാണ് പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജലസേചനവും നടക്കുന്നത്. പുതുവത്സരത്തിൽ…

ഓണത്തിന് പൂക്കാൻ വൈകിയ ചെണ്ടുമല്ലി പൂക്കൾക്ക് മറ്റു വിപണികൾ കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ. എടവണ്ണയിലെ കുടുംബശ്രീ പ്രവർത്തകരും എടവണ്ണ സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ മോഡൽ സി.ഡി.എസും സംയുക്തമായി ഒരുക്കിയ പൂകൃഷി ഓണം കഴിഞ്ഞപ്പോഴാണ്…

പൂകൃഷിയിൽ സംസ്ഥാനതലത്തിൽ തൃശൂർ ഒന്നാമത് ഓണത്തോടനുബന്ധിച്ച് പൂ പാടം വിളയിച്ച് തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കരസ്ഥമാക്കിയത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. ജില്ലയിൽ 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…

സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം…

പ്രതീക്ഷ 600 കിലോപൂക്കള്‍ ആലത്തൂരിന് ഓണപ്പൂക്കളം ഒരുക്കാന്‍ വെങ്ങന്നൂര്‍ കൃഷിക്കൂട്ടം ചെണ്ടുമല്ലി വിളവെടുപ്പ് ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വെങ്ങന്നൂര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി വിളവെടുത്തത്.…

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ്…

അത്തം തൊട്ട് തിരുവോണം വരെ പൂക്കളമിടാന്‍ പൂക്കളൊരുക്കി എടവിലങ്ങ് ഗ്രാമ പഞ്ചായത്ത്. ഓണക്കാലത്തേക്ക് ആവശ്യമായ ചെണ്ടുമല്ലി പൂക്കള്‍ ഗ്രാമപഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പുഷ്പകൃഷി ഒരുക്കിയിരിക്കുന്നത്.…

ഓണത്തിന് പൂതേടി അലയേണ്ട, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി പൂത്തു നില്‍പ്പുണ്ട്. ഓണക്കാലത്ത് പൂതേടിയുള്ള നേട്ടോട്ടത്തിന് പരിഹാരമായി മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ അഞ്ച് ഏക്കര്‍…

ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്.…

ജെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം നടത്തി  ഓണത്തെ വരവേല്‍ക്കാന്‍ പൂക്കള്‍ ഒരുക്കി മാതൃകയാകുകയാണ് പന്തളം തോലൂഴം ഗ്രാമത്തിലെ അഞ്ചംഗ സംഘം. ബി ടെക് ബിരുദധാരികളായ വിനീത്, അഭിജിത്, അപ്പു, വിഷ്ണു, സന്ദീപ് എന്നിവരുടെ കഠിനാധ്വാനത്തിനൊപ്പം പഞ്ചായത്ത്…