തിരുവനന്തപുരം ജില്ലയിൽ 12 കേന്ദ്രങ്ങളിലായി നടന്നു വന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു. 1286 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. പ്രോഗ്രാമിങ് സോഫ്റ്റ്…

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ  വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും  സമാധാനവും  നിലനിൽക്കുന്ന  നാടാണ്  നമ്മുടേത്. അതിന്  ഭംഗംവരുത്താൻ  ശ്രമിക്കുന്ന പ്രതിലോമ…

2023ൽ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. 2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത…

ശബരിമല: മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹം കൂടി. വെര്‍ച്ചല്‍ ക്യൂ, സ്പോട്ട് ബുക്കിങ്ങുകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. ജനുവരി ഒന്നു…

* ഇടവിട്ട് ക്ലോറിനേഷന്‍ നടത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ പമ്പയാറ്റില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ടി…

എറണാകുളം തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലും തൃശ്ശൂർ ചേർപ്പ് മിനി സിവിൽ സ്റ്റഷനിലും ഭിന്നശേഷിക്കാർ മുകൾ നിലകളിലെത്താൻ ബുദ്ധിമുട്ടുന്നതായുള്ള പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. ചേർപ്പ് മിനി…

2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും  2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം-പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന…