പാലക്കാട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ആരംഭിച്ച നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ ധനസഹായം അനുവദിക്കും. അര്‍ഹരായവര്‍ക്ക്…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ഫോറം 30ല്‍ ചെലവ് കണക്കുകള്‍ രേഖപ്പടുത്തി ബന്ധപ്പെട്ട വൗച്ചറുകളും നോട്ടീസും സഹിതം ജനുവരി 11നകം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയുടെ പുതിയ ഓണ്‍ലൈന്‍ പരിപാടികള്‍ ജില്ലാ പബ്ലിക് ലൈബ്രറി ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ആരംഭിച്ചതായി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ രാത്രി ഏഴിന് പ്രധാന മലയാള…
പാലക്കാട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ്പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്നുറപ്പാക്കാനുള്ള വാര്‍ഷിക മസ്റ്ററിംഗ് സര്‍ക്കാര്‍ പിന്‍വലിച്ചതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ജനുവരി 1ന് നടത്താനിരുന്ന വാര്‍ഷിക മസ്റ്ററിംഗാണ് പിന്‍വലിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരുന്നതാണെന്നും ജില്ലാ പ്രൊജക്ട്…
പാലക്കാട്: കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന് അപേക്ഷിക്കാം.വിളയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ടവര്‍ നാളെ (ജനുവരി ആറ്) രാവിലെ 11നും കൊപ്പം…
പാലക്കാട് ജില്ലയില്‍ ബുധനാഴ്ച (ജനുവരി 6) 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 105 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍,…
പാലക്കാട്: തടവുകാർക്ക് ആട്ടവും പാട്ടും പുതുവിഭവങ്ങളും പുത്തൻ അനുഭവമായി മലമ്പുഴ ജില്ല ജയിലിൽ ജയിൽക്ഷേമ ദിനാചാരണം 'കൊണ്ടാട്ടം 2021' നടന്നു. ജയിലിലെ അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമായി നടത്തിയ…
പാലക്കാട്: കോഴിപ്പാറ സെയില്‍ടാക്‌സ് ചെക്‌പോസ്റ്റില്‍ ജോലിചെയ്തിരുന്ന എ.ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും പൊതുഗതാഗതവും തടസപ്പെടുത്തിയതിനും കോഴിപ്പാറ ചന്തപ്പേട്ടയില്‍ പ്രമോദ്, കുഞ്ചുമേനോന്‍ ചള്ളയില്‍ ശിവന്‍ എന്നിവരെ വിവിധ വകുപ്പുകളിലായി നാല് മാസം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊഴിഞ്ഞാമ്പാറ സബ്…
പാലക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കുന്നതിന് നിലവില്‍ ആക്ടീവ് ആയിട്ടുള്ള ഫോണ്‍ നമ്പര്‍ പെന്‍ഷന്‍ നമ്പര്‍ സഹിതം ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.
പാലക്കാട്: മണക്കടവ് വിയറില്‍ 2020 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ 18 വരെ 1637 ലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം 5613 ലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി…