പാലക്കാട്:  കൊപ്പം – വിളയൂര് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊപ്പം, വിളയൂര് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്ക്ക് ഗാര്ഹിക കുടിവെള്ള കണക്ഷന് അപേക്ഷിക്കാം.വിളയൂര് പഞ്ചായത്ത് പരിധിയില് ഉള്പ്പെട്ടവര് നാളെ (ജനുവരി ആറ്) രാവിലെ 11നും കൊപ്പം പഞ്ചായത്ത് പരിധിയില് ഉള്പ്പെട്ടവര് ഉച്ചയ്ക്ക് രണ്ടിനും അതത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് മുഹമ്മദ് മുഹസിന് എം.എല്. എ.യുടെ അദ്ധ്യക്ഷതയില് നടക്കുന്ന യോഗത്തില് അപേക്ഷ സമര്പ്പിക്കണം.
യോഗത്തില് ലഭിക്കുന്ന പരമാവധി അപേക്ഷകള്ക്ക് ഈ വര്ഷം തന്നെ കണക്ഷന് ലഭിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കും. നിലവില് പൈപ്പ് ലൈന് സ്ഥാപിച്ചിട്ടില്ലാത്ത പ്രദേശത്ത് കുടിവെള്ള കണക്ഷന് ആവശ്യമുള്ളവര് നിര്ബന്ധമായും അപേക്ഷ സമര്പ്പിക്കണം.