പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴില് മുട്ടിക്കുളങ്ങരയില് പ്രവര്ത്തിക്കുന്ന ഗവ.ചില്ഡ്രന്സ് ഹോം ഫോര് ബോയ്സില് ക്ലിനിക്കല് സൈക്കോളജിസ്റ്റ് തസ്തികയില് അപേക്ഷ ക്ഷണിച്ചു. ഒരു സെഷന് 500/ രൂപ നിരക്കില് പ്രതിമാസം പരമാവധി 10,000/ രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത: എം.എ/എം.എസ്.സി സൈക്കോളജി.
പ്രവര്ത്തി സമയം രാവിലെ 10 മുതല് വൈകുന്നേരം അഞ്ച് വരെ. യോഗ്യരായ ഉദ്യോഗാര്ത്ഥികള് യോഗ്യത, പ്രവര്ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് സഹിതം ജനുവരി 20 ന് മുമ്പായി സൂപ്രണ്ട് ഗവ.ചില്ഡ്രന്സ് ഹോം ഫോര് ബോയ്സ് മുട്ടിക്കുളങ്ങര, പാലക്കാട് എന്ന അഡ്ഡ്രസിലോ നേരിട്ടോ അപേക്ഷ സമര്പ്പിക്കണം. വിശദ വിവരങ്ങള്ക്ക് ഫോണ്: 0491 2556494