കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റേറിയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 24, 25, 26 തീയതികളിൽ പ്ലാനറ്റേറിയം പ്രദർശനം ഉണ്ടായിരിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു. ശാസ്ത്ര ഗാലറികളും, മറ്റു സംവിധാനങ്ങളും പ്രവർത്തിക്കും.
ചുവരുകളിൽ തെളിയുന്ന ഗ്രഹങ്ങൾ, സീലിംഗിൽ തെളിയുന്ന നക്ഷത്രങ്ങളും ആകാശ കാഴ്ചകളും. പ്രപഞ്ചത്തെ പറ്റി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും പഠിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തവനൂർ ഗ്രാമപഞ്ചായത്ത്. അറിവിന്റെ വിസ്മയ കാഴ്ചകളും പുതിയൊരു ലോകവുമാണ്…