സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായി ക്ലാർക്ക്, എം.ഐ.എസ് കോർഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്.

2022ലെ കേരള സകഹരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ജനുവരി 24നു രാവിലെ 10.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെളിവെടുപ്പ്…

കുഷ്ഠരോഗ നിർമാർജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 ഭവന സന്ദർശന പരിപാടിയുടെ അഞ്ചാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി. രണ്ട് വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാവരിലും പ്രാഥമിക ചർമ്മ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി…

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്. മാവൂർ എൻ.ഐ.ടി…

പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമിപ്പിച്ച് ജീവിതത്തിൽ പുതിയ പാതകൾ കണ്ടെത്താൻ വയോജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് വനിതാ കമ്മീഷന്റെ സംസ്ഥാന സെമിനാർ. കേരള വനിതാ കമ്മീഷനും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷനും വനിതാവിങ്ങും…

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി കൂര്‍ക്കഞ്ചേരി ഹേയ്നിസ് സ്പോര്‍ട്ട്സ് ആന്റ് ഫിറ്റ്നസ് സെന്‍ററില്‍ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കടപ്പുറം സി.ഡി.എസ് ടീം കിരീടം നേടി. മാടക്കത്തറ സി.ഡി.എസ് ടീം…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മയക്കുമരുന്നിനെതിരെ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി "ഉയിര്‍പ്പ് " കലാജാഥ ഒരുങ്ങുന്നു. പരിപാടിക്ക് മുന്നോടിയായി തൃശൂർ ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കിലയിൽ നടക്കുന്ന പരിശീലന പരിപാടി…

കൃഷിയിട സന്ദർശനത്തിന് ക്ഷീര വകുപ്പ് മന്ത്രി ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീര കർഷക സംഗമം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ആക്ട് 2007 പ്രകാരം തിരൂര്‍ സബ്കളക്ടറുടെ കാര്യാലയത്തിലെ മെയിന്റനന്‍സ് ട്രൈബ്യൂണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനും രൂപീകരിക്കുന്ന കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ/ ദുര്‍ബ്ബല…

'കടവുള്‍ പുണ്യത്തില്‍ ഉടമ്പില് ഉയിരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യര്‍ത്ക്ക് നാന്‍ വരുവേന്‍ സ്വാമി. അത് താന്‍ ഏന്‍ ലച്ചിയമേ'. ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാന്‍ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ ഒരു…