2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നതിനും ഉള്ള തീയതി സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിച്ചു. യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിതഫോറത്തിൽ നോമിനേഷൻ സമർപ്പിക്കാം.…
മാലിന്യസംസ്കരണം കൂടുതല്‍ പ്രകൃതി സൗഹൃദമാക്കി മാതൃകയാവുകയാണ് ചേപ്പാട് ഗ്രാമപഞ്ചായത്ത്. മാലിന്യം സംഭരിക്കാനുള്ള പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികള്‍ (എംസിഎഫ്) ഒരുക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തേടിപ്പോകാതെ പഴയ കണ്ടെയ്നറുകള്‍ കണ്ടെത്തിയാണ് ചേപ്പാട് വേറിട്ട മാതൃക സമ്മാനിച്ചത്.…
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് വിരാമമാകുന്നു. വാർഡിലെ പ്രധാന യാത്രാമാർഗമായ കോൺവന്റ്-കോപ്പായി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി…
സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ പ്രോജക്ട് കോർഡിനേറ്റർമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ./ എം.എസ്.ഡബ്ല്യൂ./ എൽ.എൽ.ബിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗലുർ സ്ട്രീം) ആണ് യോഗ്യത.…
ജലദിനത്തോടനുബന്ധിച്ചു ബി എം സി പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്താരി പുഴയുടെ കൈവഴിയായ പുല്ലൂര്‍ തോടിലൂടെ ജൈവൈവിധ്യ യാത്ര സംഘടിപ്പിച്ചു .പുല്ലൂര്‍ പാലത്തില്‍ നിന്നും തുടങ്ങിയ യാത്ര ബെള്ളിക്കോത്ത് പെരത്ത് റോഡില്‍ അവസാനിച്ചു.…
