ജലദിനത്തോടനുബന്ധിച്ചു ബി എം സി പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്താരി പുഴയുടെ കൈവഴിയായ പുല്ലൂര്‍ തോടിലൂടെ ജൈവൈവിധ്യ യാത്ര സംഘടിപ്പിച്ചു .പുല്ലൂര്‍ പാലത്തില്‍ നിന്നും തുടങ്ങിയ യാത്ര ബെള്ളിക്കോത്ത് പെരത്ത് റോഡില്‍ അവസാനിച്ചു. പുല്ലൂര്‍ തോടിന്റെ ഇരുവശങ്ങളിലും ഉള്ള ജൈവവൈവിധ്യം എങ്ങനെ മെച്ചപ്പെടുത്താം അത് വഴി നമ്മുടെ ജല സമ്പത്തു വളര്‍ത്താന്‍ എങ്ങനെ സാധിക്കും എന്നതിനെ കുറിച്ച് സര്‍വ്വേ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ 40 ഓളം പക്ഷികളെയും 15 ഇനം പൂമ്പാറ്റകളെയും 12 ഇനം തദ്ദേശീയ തോടിന്റെ അരികില്‍ മാത്രം കാണപ്പെടുന്ന മരങ്ങളെയും രേഖപ്പെടുത്തി. ഹിമാലയത്തില്‍ നിന്നും വരുന്ന ചങ്ങാലി പ്രാവിനെ സര്‍വേയില്‍ കണ്ടെത്തി.
സര്‍വേയില്‍ പഞ്ചായത്ത്് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് എ കാര്‍ത്യായനി , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ സുമ കുഞ്ഞികൃഷ്ണന്‍, മെമ്പര്‍മാരായ എം വി നാരായണന്‍, പി പ്രീതി , എ ഷീബ ,എന്‍ പ്രകാശന്‍ ഗടആആ ജില്ലാ കോഓര്‍ഡിനേറ്റര്‍ സച്ചിന്‍, ബിഎംസി കണ്‍വീനര്‍ ശ്യാംകുമാര്‍, ബിഎംസി മെമ്പര്‍ പി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
